കരുത്തുറ്റ സ്ഥാനാര്‍ഥി നിരയുമായി കണ്ണൂര്‍ കോര്‍പറേഷനില്‍ ചരിത്രമെ‍ഴുതാന്‍ എല്‍ഡിഎഫ്

കഴിഞ്ഞ തിരഞ്ഞടുപ്പിൽ തുല്യ സീറ്റുകൾ നേടി എൽഡിഎഫും യുഡിഎഫും സമനിലയിലായ കണ്ണൂർ കോർപറേഷനിൽ ഇത്തവണ മികച്ച വിജയവും സുസ്ഥിര ഭരണവുമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.

ജനാധിപത്യ മഹിളാ അസ്സോസിയേഷൻ നേതാവ് എൻ സുകന്യ ഉൾപ്പെടെ പകുതിയിൽ അധികം വനിതകൾ ഉൾപ്പെടുന്നതാണ് എൽഡിഎഫിന്റെ സ്ഥാനാർഥി പട്ടിക. അതേ സമയം ലീഗ് കോൺഗ്രസ് തർക്കത്തെ തുടർന്ന് സീറ്റ് വിഭജനം പോലും പൂർത്തിയാക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് യുഡിഎഫ്.

കണ്ണൂർ കോർപറേഷനിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ എൽഡിഎഫ്.നേരത്തെ സീറ്റ് വിഭജനവും സ്ഥാനാർഥി പ്രഖ്യാപനവുമെല്ലാം നടത്തി പ്രചാരണത്തിലും എൽ ഡി എഫ് മുന്നേറി കഴിഞ്ഞു.

വനിതകളും യുവജങ്ങളും പരിചയ സമ്പന്നരും എല്ലാം ഉൾപ്പെടുന്ന മികച്ച സ്ഥാനാർഥി പട്ടികയാണ് എൽഡിഎഫ് അവതരിപ്പിച്ചത്. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് എൻ സുകന്യ ഉൾപ്പെടെ 29 വനിതകളാണ് എൽ ഡി എഫിന് വേണ്ടി ജനവിധി തേടുന്നത്.

സംസ്‌ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും മൂന്നെ മുക്കാൽ വർഷം കോർപറേഷനിൽ നടപ്പാക്കിയ വികസന പ്രവർത്തനകളും എൽ ഡി എഫിന് അനുകൂല ഘടകങ്ങളാണ്.

അതേ സമയം സീറ്റ് വിഭജനത്തിലെ കോൺഗ്രസ്സിസ് ലീഗ് തർക്കവും കഴിഞ്ഞ തവണ വിമതനായി മത്സരിച്ച പി കെ രാഗേഷിനെതിരായ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പടയൊരുക്കവുമെല്ലാം യുഡിഎഫിന് തലവേദനയാണ്. സ്ഥാനാർഥി നിർണയ ചർച്ചയിൽ പി കെ രാഗേഷ് അനുകൂലികളെ മറു വിഭാഗം അടിച്ചോടിച്ചിരുന്നു.ഈ പോര് പ്രചാരണ രംഗത്തും പ്രതിഫലിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News