സാമ്പത്തിക പാക്കേജ് ഫലം കണ്ടില്ല; ആത്മനിര്‍ഭര്‍ 3.0 പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വീണ്ടും സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. കർഷകർക്കും ഭവനമേഖലയിലും ആനുകൂല്യങ്ങളുമായി കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ത്രീ പോയിന്റ് ഒ പ്രഖ്യാപനം. ഭവനനിർമാതാക്കൾക്കും വീടുവാങ്ങുന്നവർക്കുമുള്ള ആദായനികുതി ആനുകൂല്യം 10ശതമാനത്തിൽ നിന്ന് 20ശതമാനമായി ഉയർത്തി.

പുതിയതായി നിയമിക്കുന്ന ജീവനക്കാരുടെ മുഴുവൻ പിഎഫ് തുകയും രണ്ടുവർഷത്തേക്കു കേന്ദ്രം അടയ്ക്കും. അതേ സമയം രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് കേന്ദ്രത്തിന് ഔദ്യോഗികമായി സമ്മതിക്കേണ്ടി വന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.

വളർച്ചാനിരക്ക് എട്ടരശതമാനം താഴുമെന്ന റിസർവ് ബാങ്ക് മുന്നറിയിപ്പിനു പിന്നാലെയാണ് കേന്ദ്രസർക്കാർ ഏഴാമത്തെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാൻ നിര്ബന്ധിതരായത്. ആത്മനിർഭർ ത്രീ പോയിന്റ് ഒ എന്നു പേരിട്ട പദ്ധതിയിൽ തൊഴിൽ സൃഷ്ടിക്കലിനാണ് ആനുകൂല്യം നൽകുന്നത്.

ഭവൻ മേഖലയ്ക്കും, കർഷകർക്കും അനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വീടുവാങ്ങുന്നവർക്കും വീട് നിർമിക്കുന്നവർക്കും 20 % ആദായ നികുതി ആനുകൂല്യം ലഭിക്കും. നിലവിൽ ഇത് 10% ആയിരുന്നു.

പുതിയ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ടുവർഷത്തേക്ക് പിഎഫ് ഇളവ്. ആയിരത്തിൽ താഴെ ജീവനക്കാരുള്ള മുഴുവൻ സ്ഥാപനങ്ങളിലേയും തൊഴിലാളികളുടേയും തൊഴിൽ ഉടമയുടേയും വിഹിതം കേന്ദ്രസർക്കാർ അടയ്ക്കും. ആയിരത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിഹിതവും കേന്ദ്രം അടയ്ക്കും.

ഈടില്ലാതെ അധിക വായ്പ നൽകുന്ന ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി 2021 മാർച്ച് 31 വരെ നീട്ടി. സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കു നേട്ടം ലഭിക്കും. ഉത്പാദന ബന്ധിത ഇൻസെന്റീവ് 10 മേഖലകളിലേക്കു കൂടി നീട്ടി.

അതേ സമയം മോദി സർക്കാരിന് ഔദ്യോഗികമായി സംഭത്തിക സാമ്പത്തിക മാന്ദ്യത്തിലെന്ന് സമ്മതിക്കേണ്ടി വന്നെന്നും, രാജ്യത്തിന്റെ സ്വത്തുക്കൾ കൊള്ളായടിക്കാതെ ഇനിയെങ്കിലും സംഭത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുള്ള പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here