#KairaliNewsExclusive കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാട്; കൂടുതല്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പങ്ക്; ഭൂമി വാങ്ങിയത് എംകെ മുനീറുമായി ചേര്‍ന്ന്

ആഡംബര വീട് നിര്‍മാണവും നികുതിവെട്ടിപ്പും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയുടെ അനധികൃത ഭൂമി ഇടപാടില്‍ കൂടുതല്‍ മുസ്ലീം ലീഗ് നേതാക്കള്‍ക്കും പങ്കുണ്ടെന്നതിന് തെ‍ളിവുകള്‍ പുറത്തുവരുന്നു.

കെഎം ഷാജി ഭൂമി വാങ്ങിയത് മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ എംകെ മുനീറുമായി ചേര്‍ന്നാണ് എന്നവിവരങ്ങളാണ് പുറത്തുവരുന്നത്. എംകെ മുനീര്‍ മന്ത്രിയായിരിക്കെയാണ് സര്‍ക്കാറിനെയും പൊതു ഖജനാവിനെയും വെട്ടിച്ചുകൊണ്ട് കെഎം ഷാജിയും എംകെ മുനീറും ഭൂമി ഇടപാട് നടത്തിയത്.

വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന സ്ഥലമാണ് രേഖയില്‍ കൃത്രിമം കാണിച്ച് കൈക്കലാക്കിയത്. ഭൂമി വാങ്ങിയത് പാറോപ്പടി പള്ളി ഇടവകയിൽ നിന്നാണ് കെഎം ഷാജിയുടെയും എംകെ മുനീറിന്‍റെയും ഭാര്യമാരുടെ പേരിലാണ് ഭൂമി വാങ്ങിയത്.

1 കോടി രണ്ടര ലക്ഷം രൂപമുടക്കിയാണ് 92 സെന്‍റ് സ്ഥലം വാങ്ങിയത് എന്നാല്‍ 37 ലക്ഷം രൂപമാത്രമാണ് ഭൂമിയുടെ വിലയായി രേഖയില്‍ കാണിച്ചിരിക്കുന്നത്. ഇതുവ‍ഴി രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളാണ് കെഎം ഷാജിയും എംകെ മുനീറും വെട്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News