വിഎസ് ശിവകുമാറിന്‍റെ സീറ്റ് കച്ചവടം പൊളിച്ച് കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍

വി എസ് ശിവകുമാർ എംഎൽഎയുടെ സീറ്റ് കച്ചവടം പൊളിച്ചടുക്കി കോണ്‍ഗ്രസ് മണ്ഡലം നേതാക്കളും സംഘവും. ബിജെപി സ്ഥാനാർത്ഥിക്ക് ഒത്താശ ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡിസിസി ഓഫീസ് കോണ്‍ഗ്രസ് പ്രവർത്തകർ പിടിച്ചെടുത്തു. ശിവകുമാറിന്‍റെ അ‍ഴിമതികേസ് മറക്കാനുള്ള ശ്രമമാണ് എംഎൽഎയുടെ ഈ നടപടിക്ക് കാരണമെന്നാണ് പ്രവർത്തകരുടെ ആരോപണം.

ഇന്നലെ തിരുവനന്തപുരം ഡി സി സി ഒാഫീസിൽ നടന്ന സംഘർഷമാണിത്. തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് ഭീഷണിയായ വിജയിക്കുമെന്നുറപ്പുള്ള കോണ്‍ഗ്രസ് നേതാവിനെ ശിവകുമാർ എംഎൽഎ വെട്ടി മാറ്റി. പകരം ബി ജെ പിയെ സഹായിക്കാൻ തോൽക്കുമെന്നുറപ്പുള്ളയാളെ പരിഗണിച്ചതിലുള്ള പ്രതിഷോധമാണിത്.

കമലേശ്വരംവാർഡിലെ കോണ്‍ഗ്രസ് പ്രവർത്തകർ മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ എത്തിയാണ് ഡിസിസി ഓഫീസ് പിടിച്ചെടുത്തത്. ശിവകുമാർ എംഎൽഎയുടെ സീറ്റ് കച്ചവടം ഇതോടെ വെളിച്ചത്തായി. ശിവകുമാറിന്‍റെ അ‍ഴിമതികേസ് മറക്കാനുള്ള ശ്രമമാണ് എംഎൽഎയുടെ ഈ നടപടിക്ക് കാരണമെന്നാണ് പ്രവർത്തകരുടെ ആരോപണം.

ഏറെനേരം ഡിസിസി ഓഫീസിൽ സംഘർഷാവസ്ഥ ശൃഷ്ടിച്ച കോണ്‍ഗ്രസ് നേതാക്കൾ നേരത്തെ തീരുമാനിച്ച സ്ഥാനാർത്ഥിയുടെ പേര് തന്നെ എ‍‍ഴുതി നൽകിയതിന് ശേഷമാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News