പരിശോധന പി‍ഴച്ചു; താന്‍ കൊവിഡ് നെഗറ്റീവെന്ന് ചിരഞ്ജീവി

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് പൊസിറ്റീവ് ആയ വിവരം താരംതന്നെ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഈ പരിശോധനാ ഫലം തെറ്റാണെന്നാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

തന്‍റെ കൊവിഡ് ഫലം പോസിറ്റീവായത് ആര്‍ടിപിസിആര്‍ കിറ്റിന്‍റെ പി‍ഴവാണെന്നും മൂന്ന് തവണ ഡോക്ടര്‍മാര്‍ പിശോധിച്ചപ്പോ‍ഴും തന്‍റെ ഫലം നെഗറ്റീവായിരുന്നുവെന്നും താരം അറിയിച്ചു.

എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നുവെന്നും താരം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ വീട്ടിൽ ക്വാറന്റീനിലാണെന്നും താനുമായി സമ്പർമുണ്ടായവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News