കോ‍ഴിക്കോട് ജില്ലയില്‍ വിജയമാവര്‍ത്തിക്കാന്‍ ഇടതുപക്ഷം; മുന്നണിയിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമില്ലാതെ യുഡിഎഫ്

കോഴിക്കോട് ജില്ലയിൽ കൂടുതൽ കരുത്തോടെ ആധിപത്യം തുടരാനൊരുങ്ങുകയാണ് എൽഡിഎഫ്. എൽജെഡി യുടെ തിരിച്ചു വരവും കേരള കോൺഗ്രസ് (എം) ൻ്റെ എൽഡിഎഫ് പ്രവേശനവും ഇടതുമുന്നണിയ്ക്ക് കൂടുതൽ അനുകൂലമാണ്. മുന്നണിക്കുണ്ടായ ക്ഷീണം മറികടന്ന് നിലവിലെ സഹചര്യം നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥിരമായി ഇടത് മുന്നേറ്റം ഉണ്ടാകുന്ന ജില്ലയാണ് കോഴിക്കോട്. നിലവിൽ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഇടതിനൊപ്പം. എൽ ജെ ഡി, കേരള കോൺഗ്രസ് എം എന്നിവരുടെ വരവ് ഇടത് ശക്തി വർധിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് രൂപീകരണം മുതൽ LDF ഭരണമാണ്. കോഴിക്കോട് കോർപ്പറേഷനും കാലങ്ങളായി ഇടതു ഭരണം. ആകെയുള്ള 70 പഞ്ചായത്തിൽ 48 ൽ എൽഡിഎഫും 22 ൽ യുഡിഎഫും ഭരിക്കുന്നു.

ബ്ലോക്ക് പഞ്ചായത്തിൽ ഇടത് മേധാവിത്വം പ്രകടമാണ് 12 ൽ 10 ഉം എൽഡിഎഫിനൊപ്പം. ആകെയുള്ള 7 നഗരസഭകളിൽ എൽഡിഎഫ് 6 ലും യുഡിഎഫ് ഒന്നിലും ഭരണം നടത്തുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ

ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 27 ഡിവിഷനിൽ എല്‍ഡിഎഫ് 18, യുഡിഎഫ് 9 ഉം കോഴിക്കോട് കോർപ്പറേഷനിൽ ആകെ യുള്ള 75 വാർഡിൽ എല്‍ഡിഎഫ് 50, യുഡിഎഫ് 18, ബിജെപി 7 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. എൽ ജെ ഡി, കേരള കോൺഗ്രസ് എം കക്ഷികൾ വിട്ടു പോയതോടെ ജില്ലയിൽ യു ഡി എഫ് ദുർബലമാണ്. എന്നാൽ മികച്ച വിജയം ഉണ്ടാകുമെന്ന് ഡി സി സി പ്രസിഡൻ്റ് യു രാജിവൻ മാസ്റ്റർ പറഞ്ഞു. നിലവിലുള്ള തദ്ദേശ വാർഡുകൾ വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News