പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക് ട്രിബ്യൂട്ടുമായി ഗായിക ശ്വേതാ മോഹന്‍

ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തെ സ്വരമാധുരി പി സുശീലയ്ക്ക് ഇന്ന് 85ാം പിറന്നാള്‍. 1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി. സുശീല ജനിച്ചത്.

ഏതുഭാഷയും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച ഗായികയാണ് സുശീല. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, സിംഹള, ബംഗാളി, പഞ്ചാബി, തുളു, ബദുഗ, ഒറിയ തുടങ്ങിയ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാലപിച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയാണ് സുശീലയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും സാക്ഷ്യപ്പെടുത്തുന്നു.

മലയാളികളുടെ പ്രിയപ്പെട്ട സിശീലാമ്മയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായിക ശ്വേതാ മോഹന്‍. പി സുശീലാമ്മയുടെ ഗാനങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്ന് എന്ന ആമുഖത്തോടെയാണ് ശ്വേത സ്വന്തം ഫെയ്സ്ബുക്കില്‍ ഗാനത്തിന്‍റെ കവര്‍ വേര്‍ഷന്‍ പങ്കുവച്ചിരിക്കുന്നത്.

Good morning ! It's my favourite #Susheelamma 's birthday today and I decided to put out a cover of one of my most…

Posted by Shweta Mohan on Thursday, 12 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News