ബിജെപിയിലെ വിഭാഗീയത; ഭാരവാഹി യോഗം ബഹിഷ്കരിച്ച് മുതിര്‍ന്ന നേതാക്കള്‍

ബിജെപിയിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമായ നിലയില്‍ പുറത്തുവരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ട് പോലും വിഭാഗീയതയ്ക്ക് ശമനമുണ്ടാക്കാന്‍ ക‍ഴിഞ്ഞില്ല.

പ്രധാന നേതാക്കള്‍ ഇടപെട്ടിട്ടും പരിഹാരമായില്ല. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗമാണ് സുരേന്ദ്രനെതിരെ നിലപാടെടുക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്കരിച്ചത്.

ഒ.രാജഗോപാൽ, സി.കെ പത്മനാഭൻ, ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻഉൾപ്പെടെ 25 ഓളം പേരാണ് യോഗം ബഹിഷ്ക്കരിച്ചത്. സംസ്ഥാന ഭാരവാഹികൾ, ജില്ലാ മേഖലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗമാണ് ഓൺലൈൻ വഴി ചേർന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News