സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അവധി അനുവദിച്ചു.
തുടര്‍ ചികിത്സയ്ക്കായാണ് പാര്‍ട്ടി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കിയത്. നേരത്തെ കാന്‍സര്‍ രോഗബാധിതനായി നേരത്തെ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോടിയേരി ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്തേക്ക് തിരിച്ചുവരികയായിരുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്‌ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി…
Posted by CPIM Kerala on Thursday, 12 November 2020
ചികിത്സയ്ക്കായി പോകേണ്ടതിനാല്‍ അവധി അനുവദിക്കണമെന്ന് കോടിയേരി നേരത്തെ ആവശ്യപ്പെട്ടിരുന്നു ഇത് പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടറിയേറ്റ് സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന് നല്‍കിയത്.

Get real time update about this post categories directly on your device, subscribe now.