ബോട്ടിൽ ആർട്ടിൽ വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി ആദിത്യ

ബോട്ടിൽ ആർട്ടിൽ വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി ശ്രദ്ധേയവുകയാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിനി ആദിത്യ.തെയ്യവും കഥകളിയും വിവിധ കലാ രൂപങ്ങളും കൂടാതെ രാഷ്ട്രീയ നേതാക്കളും ആദിത്യയുടെ ബോട്ടിൽ ആർട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വിനോദത്തിനാണ് കുപ്പിയിലെ ചിത്രപ്പണി തുടങ്ങിയതെങ്കിലും ആദിത്യയുടെ വർണ കുപ്പികൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.

പലരുടെയും കഴിവുകളും കരവിരുതും വെളിച്ചം കണ്ടത് ലോക്ക് ഡൗണ് കാലത്താണ്. ഈ സമയത്താണ് ബോട്ടിൽ ആർട്ട് എന്ന ആശയം കൂടുതൽ പ്രചാരത്തിലായത്.

കുപ്പിയിലെ ചിത്രപ്പണിയിൽ പല തരം വൈവിധ്യങ്ങളും ഉദയം കൊണ്ടു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിനി ആദിത്യ ബോട്ടിൽ ആർട്ടിന്റെ ലോകത്ത് എത്തിയത് ലോക്ക് ഡൗണിണും ഒരു വർഷം മുൻപാണ്. കൺകണ്ട ദൈവങ്ങളായ തെയ്യങ്ങളും മുത്തപ്പനും കഥകളിയും വിവിധ കലാരൂപങ്ങളുമെല്ലാം ആദിത്യയുടെ കര വിരുതിൽ കുപ്പികളിൽ പിറവിയെടുത്തു.

ഡി വൈ എഫ് ഐ പ്രവർത്തകയായ ആദിത്യ ഇഷ്ട നേതാക്കളെയും കുപ്പിയിലാക്കി.വാഹനങ്ങൾ,കെ എസ് ആർ ടി സി ബസ് തുടങ്ങി ശ്രദ്ധയമായ നിരവധി രൂപങ്ങളാണ് ആദിത്യ കുപ്പിയിൽ ഒരുക്കിയത്.ആക്രിലിക് പെയിന്റിലാണ് കുപ്പിയിലെ ചിത്ര രചന.

വിനോദത്തിനാണ് കുപ്പിയിലെ ചിത്രപ്പണി തുടങ്ങിയത്.എന്നാൽ ഇപ്പോൾ ആവശ്യക്കാർ തേടി എത്താറുണ്ട്.ജന്മദിനം വിവാഹ വാർഷികം തുടങ്ങിയവയ്‌ക്ക് സമ്മാനമായി നൽകുന്നതിനാണ് ബോട്ടിൽ ആർട്ട് തേടി ആളുകൾ എത്തുന്നത്.

ഒഴിഞ്ഞ കുപ്പിയുമായി വന്നാൽ ആദിത്യ സൗജന്യമായി തന്നെ ചിത്രങ്ങൾ വരച്ചു നൽകാറാണ് പതിവ്.എന്നാൽ ആവശ്യക്കാരുടെ എണ്ണവും ചിത്രം വരയ്ക്കാനുള്ള ചിലവും കൂടിയതോടെ ചെറിയ തുക വാങ്ങി സേവനം നൽകാനാണ് ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News