കണവയില്‍ കൊറോണ വൈറസ്; ഇന്ത്യന്‍ കമ്പനിയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി ചൈന നിരോധിച്ചു

ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സ്യ ഇറക്കുമതി നിരോധിച്ച് ചൈന. ഒരാഴ്ചത്തേക്കാണ് ചൈന വിലക്ക് ഏര്‍പ്പെടുത്തിയത്.

ശീതീകരിച്ച കണവ മത്സ്യത്തിലാണ് കൊറോണ കണ്ടെത്തിയത്. ബാസു ഇന്റര്‍നാഷണല്‍ വഴി എത്തിച്ച മൂന്ന് മത്സ്യപാക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പായ്ക്കറ്റുകള്‍ കമ്പനിയിലേക്ക് തിരിച്ചയച്ചു.

ബാസു ഇന്റര്‍നാഷണലില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി നിരോധിച്ചതായി ചൈന കസ്റ്റംസ് ഓഫിസാണ് അറിയിച്ചത്. ഒരാഴ്ചയ്ക്കു ശേഷം വിലക്ക് നീങ്ങുമെന്ന് ചൈനീസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News