‘നിന്നെ കാണാനായി കാത്തിരിക്കാൻ വയ്യ’; ചിത്രങ്ങള്‍ പങ്കുവച്ച് പേളി

ആദ്യത്തെ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും.

കുഞ്ഞിന്റെ വളർച്ചയും വിശേഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേ‍ളി പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഭര്‍ത്താവ് ശ്രീനിഷ് പകര്‍ത്തിയ ചിത്രമാണ് പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ചിത്രത്തോടൊപ്പം പേളി കുറിച്ച വാക്കുകളാണ് ഏവരെയും ആകര്‍ഷിക്കുന്നത്. “ഈ ഭൂമി ഒരുപാട് സുന്ദരമായൊരിടമാണ് കുഞ്ഞേ. നിന്നെ കാണാനായി കാത്തിരിക്കാൻ വയ്യ,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിക്കുന്നത്..

ബിഗ് ബോസ് മലയാളം ഷോയിലൂടെയാണ് പേളിയും ശ്രീനിഷും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. തുടര്‍ന്നായിരുന്നു ഇരുവരുടെയും വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News