തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങി നസ്രിയ; നായകനായി നാനി

തെലുങ്കില്‍ അരങ്ങേറ്റത്തിനൊരുങ്ങി നടി നസ്രിയ. താരത്തിന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിൽ നായകനാകുന്നത് പ്രമുഖ താരം നാനിയാണ്. വിവേക് ​​ആത്രേയ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് നവംബർ 21നാണ് പ്രഖ്യാപിക്കുക.

സംവിധായകന്‍ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചത്. ഡ്രീം കോമ്പോ എന്നാണ് നസ്രിയ- നാനി ജോഡിയെ സംവിധായകന്‍ വിവേക് ​​ആത്രേയ് വിശേഷിപ്പിച്ചത്.

ഇവർ ഒന്നിക്കുന്നതിലുളള ആകാംക്ഷയിലാണ് താൻ. ഈ ദീപാവലിയിൽ തെലുങ്ക് സിനിമാകുടുംബത്തിലേയ്ക്ക് ഞങ്ങൾ നസ്രിയയെയും സ്വാ​ഗതം ചെയ്യുന്നു എന്നും വിവേക് കുറിച്ചു.

Natural star "Nani"
Nazriya
Mythri Movie Makers

A dream combo on cards, Excited!!

This Diwali, we have a new…

Posted by Vivek Athreya on Thursday, 12 November 2020

എന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഇത്രയും മികച്ച ടീമിനൊപ്പം പ്രവർത്തിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നാണ് ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നസ്രിയ കുറിച്ചത്.

റൊമാന്റിക് കോമഡി ഴോണറിലാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here