കേരളവും ടീച്ചറും മാതൃക എന്ന് ലോകപ്രശസ്ത മാഗസിന്‍ സയന്‍സ്

കേരളത്തിന്റെ അഭിമാനമായ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ പ്രശംസിച്ച് ലോക പ്രശസ്ത അമേരിക്കന്‍ മാഗസിന്‍ സയന്‍സ്. കേരളവും ശൈലജ ടീച്ചറും മാതൃകയെന്നും സയന്‍സ് പറയുന്നു.

ലോക പ്രശസ്ത അമേരിക്കന് മാഗസിനായ സയന്‍സ് പറയുന്നു. കേരളവും കമ്മ്യൂണിസ്റ്റ് സർക്കാരും ഒര  ഫിസിക്സ്  ടീച്ചറിന്‍റെ നേതൃത്വത്തില്‍ കോവിഡിനെ അതിജീവിച്ചതെങ്ങനെയാണെന്നാണ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെെനയില്‍ കൊവിഡ് പൊട്ടിപുറപ്പെട്ട സമയം തന്നെ കേരളം സ്വീകരിച്ച ജാഗ്രതയ്ക്ക് മാഗസിന്‍ ടീച്ചറെ അഭിനന്ദിക്കുന്നു. വുഹാനില്‍ നിന്ന് തിരിച്ചെത്തിയ ആദ്യ സംഘത്തില്‍ തന്നെ ഇന്ത്യയിലെ തന്നെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേരളം പോലൊരു സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നിര്‍ണായകമായ മുന്നൊരുക്കങ്ങള്‍ ആരോഗ്യമന്ത്രി നേതൃത്വത്തില്‍ കെെക്കൊണ്ടിരുന്നുവെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോ‍ഴും കൃത്യമായ മാനദണ്ഡങ്ങളിലൂടെ രോഗനിര്‍ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വ‍ഴി പിടിച്ചുകെട്ടിയതിനെയും മാഗസിന്‍ പ്രതിപാദിച്ചിട്ടുണ്ട്. കൊവിഡിന് മുന്നോടിയായി 2018 ല്‍ പൊട്ടിപ്പുറപ്പെട്ട നിപാ വെെറസിനെതിരെ ടീച്ചറുടെ നേതൃത്വത്തില്‍ കേരളം കെെക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെയും മാഗസിന്‍ പ്രശംസിച്ചു.

രണ്ടാം ഘട്ടത്തില്‍ ലോകമെങ്ങും വിറപ്പിച്ച രോഗവ്യാപനം സംസ്ഥാനത്ത് വീണ്ടും ശക്തമായപ്പോ‍ഴും 0.36 ശതമാനം മാത്രമായിരുന്നു കേരളത്തില്‍ മരണനിരക്കെന്നും റിപ്പോര്‍ട്ട് പറയുന്നു.

എല്ലാവരും ഭയന്ന ഘട്ടങ്ങളിലും ധെെര്യപ്പൂര്‍വ്വം ആശുപത്രിക‍ള്‍ സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരോട് നേരിട്ട് സംസാരിക്കുകയും എല്ലാവരെയും കേള്‍ക്കുകയും ചെയ്ത ക‍ഴിവും വിനയവും ചേര്‍ന്ന വ്യക്തിത്വമാണ് ടീച്ചറെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം ചുവടെ

https://www.sciencemag.org/news/2020/11/how-communist-physics-teacher-flattened-covid-19-curve-southern-india

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here