പഠനസാഹചര്യങ്ങൾ നഷ്ടമായ കുട്ടികൾക്കായി ഡിജിറ്റൽ സ്കൂളുമായി ദുബായ്

വിവിധ രാജ്യങ്ങളിലെ പഠനസാഹചര്യങ്ങൾ നഷ്ടമായ കുട്ടികൾക്കുവേണ്ടി ഡിജിറ്റൽ സ്കൂള്‍ ഒരുക്കി ദുബായ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് സ്കൂള്‍ ആരംഭിക്കുന്നത്.

സംഘർഷങ്ങൾ, കോവിഡ് എന്നിവ മൂലം ലോകമെങ്ങും ലക്ഷക്കണക്കിന് കുട്ടികൾക്കു പഠനാവസരം നിഷേധിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.

കഴിവുള്ള കുട്ടികളുടെ ഭാവി ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അഭയാർഥി മേഖലകൾ, പിന്നാക്ക രാജ്യങ്ങൾ എന്നിവിടങ്ങളിലെ 10 ലക്ഷത്തിലേറെ കുട്ടികളാണ് 5 വർഷത്തിനകം പദ്ധതിയുടെ ഭാഗമാകുക. രാജ്യാന്തര ഏജൻസികൾ, സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഈവർഷം 20,000 വിദ്യാർഥികൾക്ക് അവസരം ലഭിക്കും.

ഹാർവഡ്, സ്റ്റാൻഫഡ്, ന്യൂയോർക്ക് സർവകലാശാലകളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് ഡിജിറ്റൽ സ്കൂൾ. മികച്ച അധ്യാപകരുടെ സേവനവും സ്കൂളില്‍ ഉറപ്പാക്കും. നിർമിത ബുദ്ധിയിലടക്കം ഉന്നത നിലവാരമുള്ള പരിശീലനം ഈ സ്കൂളില്‍ നൽകും. സ്കൂളിന്റെ സർട്ടിഫിക്കറ്റിന് രാജ്യാന്തര തലത്തിൽ അംഗീകാരവും കുട്ടികൾക്ക് ഉപരിപഠനത്തിന് അർഹതയുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News