ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കമ്മ്യൂണിസ്റ്റ്കാരിയായ ഒരു ഫിസിക്സ് അധ്യാപിക എങ്ങനെയാണ് കൊവിഡ് 19 നെ ചെറുത്തത്

ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കമ്മ്യൂണിസ്റ്റ്കാരിയായ ഒരു ഫിസിക്സ് അധ്യാപിക എങ്ങനെയാണ് കൊവിഡ് 19 നെ ചെറുത്തത് എന്ന തലകെട്ടോടെയോണ് ലോകപ്രശ്സ്ഥ ശാസ്ത്ര മാഗസിനായ സയന്‍സ് കേരളത്തിന്‍റെ അതിജീവനപോരാട്ടങ്ങളെ വിവരിക്കുന്നത്.,കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളേയും,കേരളം ആവിഷ്കരിച്ച രോഗപ്രതിരോധ മാര്‍ഗങ്ങളെയും പ്രശംസിക്കുന്നത്.ലോക്ക്ഡൗണ്‍ കാലങ്ങളില്‍ കേരളത്തിലെ ഇടത്പക്ഷ സര്‍ക്കാരിന്‍റെ മനുഷ്യത്വപരമായ സമീപനങ്ങളെയും ലോകത്തിന് തന്നെ മാതൃകയായി സയന്‍സ് മാഗസിന്‍ ചൂണ്ടിക്കാണിക്കുന്നു.

1880 ല്‍ പ്രസിദ്ധീകരണമാരംഭിച്ച സയന്‍സ് ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള ശാസ്ത്ര മാഗസിനാണ്.ജോണ്‍ മിച്ചല്‍സ്,തോമസ് ആള്‍വാ എഡിസണ്‍,അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ എന്നിവരാണ് സയന്‍സിന്‍റെ സ്ഥാപകര്‍.ചൈനയില്‍ കൊവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ശൈലജ ടീച്ചറിന്‍റെ നേതൃത്വത്തില്‍ കേരളം സ്വീകരിച്ച മുന്നൊരുക്കങ്ങളും,ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേരളത്തിന്‍റെ സസൂഷ്മമായ ഓരോ നീക്കങ്ങളെയും സയന്‍സ് വിശദീകരിക്കുന്നു.

ശൈലജ ടീച്ചറിന്‍റെ നേതൃത്വത്തെ ഒരു പാഠപുസ്തകമായാണ് സയന്‍സ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. റോക്ക് സ്റ്റാര്‍ എന്ന തലക്കെട്ടിനെ വരെ വളച്ചൊടിച്ച പ്രതിപക്ഷ നേതാക്കളും, അതിജീവന പോരാട്ടങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടന്ന പ്രതിപക്ഷ സമരങ്ങള്‍ക്കും ഒരിക്കല്‍ കൂടി ഒരു ഓര്‍മ്മപ്പെടുത്തലാകുകയാണ് ലോകത്തെ തന്നെ മാറ്റിമറിച്ച ശാസ്ത്ര പ്രതിഭകള്‍ തുടക്കം കുറിച്ച മാഗസിന്‍റെ അംഗീകാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News