ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് എൻസിസിയിൽ പ്രവേശനം നൽകാനാവില്ലന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയില്‍

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് എൻസിസിയിൽ പ്രവേശനം നൽകാനാവില്ലന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയില്‍.

നിലവിൽ അതിന് വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി ചുണ്ടിക്കാട്ടി. ട്രാൻസ്ജൻഡർ ആയതുകൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.

ട്രാൻജൻഡർ വിഭാഗത്തിൽ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനി ഹിന ഹനീഫ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. താന്‍ എൻസിസി യിൽ ചേരാൻ അപേക്ഷ നൽകിയെങ്കിലും അവസരം നിഷേധിച്ചെന്നായിരുന്നു ഹിനയുടെ പരാതി.

അതേസമയം എൻസിസിയിൽ ഈ മാസം 30 വരെ ഒരു സീറ്റ് ഒഴിച്ചിടാൻ കോടതി കോളജിനോട് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News