ഐഎസ്എല്‍ പുതിയ സീസണ്‍ 20ന് തുടങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പുതിയ പതിപ്പ് ഈമാസം 20ന് ആരംഭിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി മത്സരങ്ങള്‍ നടക്കും. ആദ്യകളി കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മിലാണ്. കാണികളില്ലാത്ത ടൂര്‍ണമെന്റാണിത്.

ഇക്കുറി ഏറെ സവിശേഷതകളോടെയാണ് ഐഎസ്എല്‍ തുടങ്ങുന്നത്. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും കടന്നുവരവാണ് ശ്രദ്ധേയം. ബഗാന്‍ എടികെയുമായി ചേര്‍ന്ന്, എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ് ഇറങ്ങുന്നത്. രണ്ട് വമ്പന്‍മാരും എത്തുന്നതോടെ ക്ലബുകളുടെ എണ്ണം പതിനൊന്നാകും. മത്സരങ്ങള്‍ 115 ആയി വര്‍ധിക്കും. കഴിഞ്ഞവര്‍ഷം 95 കളികളായിരുന്നു. ടീമുകള്‍ തമ്മിലുള്ള ഇരുപാദ പോരാട്ടങ്ങള്‍ക്കുശേഷം ആദ്യ നാല് സംഘങ്ങള്‍ പ്ലേ ഓഫിലെത്തും. സെമി, ഫൈനല്‍ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

പകരക്കാരുടെ എണ്ണം അഞ്ചാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റു നിയമങ്ങളില്‍ മാറ്റമില്ല. ഒരു ക്ലബ്ബില്‍ അഞ്ചുമുതല്‍ ഏഴുവരെ വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം. കളത്തില്‍ അഞ്ച് വിദേശ താരങ്ങള്‍ക്കുമാത്രമേ ഇറങ്ങാനാകുള്ളൂ. ഫത്തോര്‍ദ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, വാസ്‌കോ തിലക് നഗര്‍ സ്റ്റേഡിയം, ബാംബൊലിം ജിഎംസി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.

കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എസ്സി, ബംഗളൂരു എഫ്സി, എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഒഡിഷ എഫ്സി, ഹൈദരാബാദ് എഫ്സി, ജംഷെഡ്പുര്‍ എഫ്സി, ചെന്നൈയിന്‍ എഫ്സി എന്നിവയാണ് ടീമുകള്‍. കഴിഞ്ഞ സീസണില്‍ എടികെയായിരുന്നു ചാമ്പ്യന്‍മാര്‍. ബംഗളൂരു എഫ്സി, എഫ്സി ഗോവ, ഈസ്റ്റ് ബംഗാള്‍, മുംബൈ ടീമുകള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News