സ്ത്രീയുടെ ഹൃദയവും പുരുഷന്‍റെ ഹൃദയവും ഒരുപോലെ: ഡോ രാജലക്ഷ്മി

പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. ആ ധാരണയ്ക്ക് ശക്തി പകരും വിധം പല പഠനങ്ങളും ഉണ്ട് .എന്നാല്‍ പഠനങ്ങൾ പറയുന്നത് ഒരു സ്ത്രീയുടെ 15 വയസു മുതൽ 45 വയസു വരെയുള്ള കാലഘട്ടത്തെ കുറിച്ചാണ് .കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആർത്തവ കാലം മുതൽ ആർത്തവ വിരാമം വരെയുള്ള കാലയളവിൽ സ്ത്രീകൾക്ക് ഹൃദയാഘാതത്തിൽ നിന്നും ഒരു പരിധി വരെ സംരക്ഷണമുണ്ട്.

ആര്‍ത്തവമുള്ള കാലം സ്ത്രീകളില്‍ പൊതുവെ ഹൃദ്രോഗസാധ്യത കുറവാണ്. കാരണം, ഹോർമോണുകൾ ഏറ്റവുമധികം സ്ത്രീ ശരീരത്തിൽ പ്രവർത്തിക്കുന്ന കാലമാണ്. സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ഈസ്ട്രജന്‍ രക്തത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടുന്നു. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുന്നതില്‍നിന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവാനന്തരം ഈ ഹോര്‍മോണ്‍ സുരക്ഷ നഷ്ടപ്പെടുന്നതുമൂലം സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തന്നെ ഹൃദ്രോഗ സാധ്യതയുണ്ടാകുന്നു.

ആർത്തവ വിശ്രമത്തിനു ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കുള്ള അതെ റിസ്ക് തന്നെയാണ് ഉള്ളത്.അതിനാൽ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി, അമിത കൊളസ്‌ട്രോള്‍,അനാരോഗ്യകരമായ ജീവിത ശൈലി തുടങ്ങിയ ഘടകങ്ങള്‍ സ്ത്രീകൾക്കും ഹൃദ്രോഗത്തിനു കാരണാകാം.അതിനാൽ ചെറുപ്പകാലം മുതൽ തന്നെ സ്ത്രീകളും ഹൃദയാരോഗ്യത്തെകുറിച്ച് അവബോധമുള്ളവരായിരിക്കണം.

ഡോ.രാജലക്ഷ്മി
കാർഡിയോളജിസ്റ്
എസ യു ടി ,തിരുവനന്തപുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News