മുഹമ്മദ് സലായ്ക്ക് കൊവിഡ്

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കൊവിഡ്. ദേശീയ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ടോഗോയ്‌ക്കെതിരായ ഈജിപ്തിന്റെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. സലായ്ക്ക് രോഗലക്ഷണങ്ങളിലൊന്നുമില്ലായിരുന്നെന്ന് ടീം അറിയിച്ചു. മറ്റ് ടീമംഗങ്ങള്‍ക്കൊന്നും രോഗം ബാധിച്ചിട്ടില്ല.

എന്നാല്‍ സലായുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ഐസോലേഷനിലാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel