കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: പിഴ തുക വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കുള്ള പിഴ തുക വര്‍ധിപ്പിച്ചു. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ 200 രൂപയാണ് നിലവിലുള്ള പിഴ. പുതിയ ഉത്തരവ് പ്രകാരം ഇത് 500-ആയി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും പിഴ ഏര്‍പ്പെടുത്തി.

ക്വാറന്റീന്‍ ലംഘനം, ലോക്ഡൗണ്‍ ലംഘനം, നിയന്ത്രണം ലംഘിച്ചു കൂട്ടം ചേരല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News