തമിഴ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് നടനും നര്‍ത്തകനുമായ പ്രഭുദേവ. പ്രഭുദേവയുടെ പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ ഒരുപാട് ചര്‍ച്ചയായതാണ്.
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെയാണ് റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടിയത്. എന്നാൽ അധികം വൈകാതെ നയൻസും പ്രഭുദേവയും വേർപിരിയുകയും ചെയ്തു.
ഇപ്പോഴിതാ പ്രഭുദേവ വീണ്ടും വിവാഹിതനാകാൻ പോവുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സഹോദരിയുടെ മകളുമായി പ്രഭുദേവ പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ബോളിവുഡിലെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് നായകൻ. അതോടൊപ്പം തന്നെ പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന അഞ്ചോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Get real time update about this post categories directly on your device, subscribe now.