ദീപാലംകൃതമായി നാടും നഗരവും; ഇന്ന് ദീപാവലി

കൊവിഡ് ഭീതിയില്‍ തന്നെ തുടരുന്ന കേരളീയരിലേക്ക് മറ്റൊരു ആഘോഷ ദിനം കൂടെ കടന്നുവരുകയാണ്. ഇന്ന് നവംബര്‍ 14 ശിശുദിനവും ഒപ്പം ദീപീവലിയുമാണ്. പതിവുപോലെ വ‍ഴിയരികുകളിലെ കച്ചവടവും തിരക്കുമൊന്നും ഇത്തവണ അതുകൊണ്ട് തന്നെ ഇല്ല.

റെഡിമെയ്ഡ് സ്വീറ്റ് ബോക്സുകളാണ് പല വീടുകളിലും ഇടംപിടിച്ചിരിക്കുന്നത്. വർഷങ്ങളായി മട്ടാഞ്ചേരിയിൽ കഴിയുന്ന ഉത്തരേന്ത്യൻ കുടുംബങ്ങൾക്ക് ദീപാവലി ഒത്തുകൂടലിന്റെ ദിനം കൂടിയാണ്. കൊവിഡ് വ്യാപനം കാരണം കൂടുതൽ കുടുംബങ്ങളിലും അധികം ഒത്തുചേരലുകളില്ല.

ഹരിത ട്രൈബ്യുണലിന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് മണിക്കൂർ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുവാദം. ഇത്തവണത്തെ ദീപോത്സവം കൊവിഡ് മഹാമാരിക്ക് എതിരായ പുതുവെളിച്ചത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News