കേന്ദ്ര സര്‍ക്കാറിന്‍റെ അസാധാരണ നടപടി; എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കി

കേന്ദ്രസര്‍ക്കാര്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേക്ട്, ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നല്‍കി.

വരുന്ന ബുധനാഴ്ചയാണ് മിശ്രയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ചുമതല നീട്ടിനൽകിയിരിക്കുനത്.. 2018 നവംബറിലായിരുന്നു സഞ്ജയ് കുമാർ മിശ്രയെ ഡയറക്ടറായി നിയമിച്ചത്. ആദ്യമായാണ് ഇഡി മേധാവിയുടെ കാലാവധി നീട്ടി നൽകുന്നത്.

രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാർ ഇ ഡിയെ ഉപയോഗിക്കുന്നുവെന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നതിനിടെയാണ് നിയമനം നീട്ടിയിരിക്കുന്നത്. ഇഡിയുടെ ചരിത്രത്തിലെ അസാധാരണ നടപടിയാണ് ഇത്. സർവ്വീസിൽ നിന്ന് വിരമിച്ചയാളെ അഡീഷണൽ സെക്രട്ടറി റാങ്ക് നൽകി പുനർനിയമനം സാധ്യമാകുമോ എന്നത് പ്രശ്നമാണ് ഇതില്‍ നിയമ പ്രശ്നമുണ്ട്.

ഡയറക്ടര്‍ക്ക് കുറഞ്ഞത് അഡീഷണല്‍ സെക്രട്ടറി റാങ്കുണ്ടാകണം. മിശ്രയ്ക്ക് കാലാവധി നീട്ടിനല്‍കണമെങ്കില്‍ ആദ്യം അഡീഷണല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കില്‍ അദ്ദേഹത്തെ പുനര്‍നിയമിക്കണം. തുടര്‍ന്ന് ഇഡി ഡയറക്ടറെ തിരഞ്ഞെടുക്കുന്ന സിവിസി നേതൃത്വത്തിലുള്ള സമിതി പരിഗണിക്കണം.

ഡയറക്ടറുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച്‌ സി വി സി നിയമത്തില്‍ പരാമര്‍ശമില്ലെന്നും ഇതുവരെയായി ഒരു ഇ ഡി ഡയറക്ടര്‍ക്കും കാലാവധി നീട്ടിനല്‍കിയിട്ടില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌കെ മിശ്ര ബിജെപിക്ക് ഏറെ പ്രിയപ്പെട്ടയാൾ ആണ്.

ഐആര്‍എസ് ഉദ്യോഗസ്ഥനായ മിശ്രയ്ക്ക് ഈ വർഷം മെയ് 20 ന് തന്നെ വിരമിക്കല്‍ പ്രായമായ 60 വയസ് കഴിഞ്ഞിരുന്നെങ്കിലും രണ്ടു വര്‍ഷ കാലാവധിയുള്ളതിനാല്‍ ഡയറക്ടര്‍ സ്ഥാനത്ത് തുടരുകയായിരുന്നു.

ഇഡി തലവനാകുന്നതിന് മുന്‍പ് എസ്‌കെ മിശ്ര ഇന്‍കം ടാക്സ് വിഭാഗത്തിലായിരുന്നു. ഈ സമയത്താണ് എന്‍ഡിടിവി, നാഷണല്‍ ഹെറാള്‍ഡ്, മായാവതി എന്നിവര്‍ക്കെതിരെ നികുതിവെട്ടിപ്പിന്റെ പേര് പറഞ്ഞ് അന്വേഷണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News