വികസന പദ്ധതികൾ തകർക്കുകയാണ് പ്രതിപക്ഷ ശ്രമം; ഇതിന് ബിജെപിയെ കൂട്ടുപിടിക്കുന്നു:തോമസ് ഐസക്

കിഫ്ബിക്കെതിരായി കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ബി ജെ പി യും കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുഇതിന്റെ തെളിവാണ് ഹൈക്കോടതിയിൽ നിൽകിയ റിട്ട് ഹർജിഎന്ന് മന്ത്രി തോമസ് ഐസക്. രാമനിലയത്തിലെ ചർച്ചയ്ക്ക് ശേഷമാണ് ഈ ഹർജി നൽകിയത്. ആരൊക്കെ ചർച്ചയിൽ പങ്കെടുത്തു എന്നത് അറിയാം.കിഫ് ബി വായ്പ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസും UDF ഉം കരുതുന്നുണ്ടോ. പ്രതിപക്ഷ നേതാവ് മറുപടി പറയണം.

സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നു ഫെഡറൽ സംവിധാനം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.സംസ്ഥാന വികസനത്തിനെതിരെയുള്ള നീക്കം കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന് വരുത്തി തീർക്കാനാണ് CAG കരട് റിപ്പോർട്ടിലൂടെ ലക്ഷ്യമാക്കുന്നത്.കേരളത്തിന്റെ കോർപറേറ്റ് ബോഡിക്ക് മാത്രം ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നത് സംസ്ഥാനത്തിന്റെ അധികാരം കവരുന്നതിന് തുല്യം.എന്താണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിന് കാരണം.

CAG നടത്തിയ പരിശോധനയിൽ ഒരു അതൃപ്തിയും ഉണ്ടായിരുന്നില്ല എല്ലാ സംശയവും ദൂരീകരിച്ചിരുന്നു.ഓഡിറ്റ് വേളയിൽ ഒരിക്കൽ പോലും ചോദിക്കാത്ത AG പിന്നീട് കരട് റിപ്പോർട്ടിൽ ചോദിക്കുന്നു.ഇത് ഗൗരവകരമായ പ്രശ്നമാണ്.

കിഫ് ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകൾ എന്ന് പറയുന്നത് അസംബന്ധം
നിയമസഭാ സമിതിക്ക് ഇ ഡി മറുപടി നൽകി.നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലഅന്വേഷണത്തിൻ്റെ ഭാഗമായി ഫയലുകൾ വിളിച്ചു വരുത്താൻ അധികാരമുണ്ട്
ഒരു ഭാവി ബാധ്യതയും കിഫ്ബിക്ക് ഇല്ല. കിഫ്ബി ഉപയോഗിച്ച് വായ്പ UDF ഉം എടുത്തിട്ടുണ്ട്.AGക്ക് മറുപടിയും നൽകിയിട്ടുണ്ട്.

എങ്ങനെ കേരള വികസനം നടപ്പാകും എന്നാണ് പ്രതിപക്ഷം പറയുന്നത് .തുടങ്ങിയ വികസന പദ്ധതികൾ തകർക്കുകയാണ് പ്രതിപക്ഷ ശ്രമം.ഇതിന് ബിജെപിയെ കൂട്ടുപിടിക്കുന്നു.ഇതിൽ പ്രതിപക്ഷം മറുപടി പറയണം

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ആർക്കൊക്കെയാണ് CAG യുമായി ബന്ധം എന്നൊക്കെ അറിയാം. ED യുടെ ചുവട് പിടിച്ചുള്ള നീക്കമാണ് നടക്കുന്നത്.ഇതിനെ പ്രതിരോധിക്കും.ഇത് അസാധാരണ സാഹചര്യം

ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ഇത്തരം സമീപനം ഉണ്ടാകുന്നത് അംഗീകരിക്കാൻ സാധിക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel