കോട്ടയത്ത് തോക്ക് കേസ് പ്രതി ബിജെപിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി

കോട്ടയത്ത് തോക്ക് കേസ് പ്രതി ബിജെപിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി. അറസ്റ്റിലായ ബിജെപി നേതാവ് കെ എന്‍ വിജയനാണ് പള്ളിക്കത്തോട് പന്ത്രണ്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിലാണ് വന്‍ ആയുധശേഖരവുമായി വിജയന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിലായത്. പത്തു തോക്കുകളും വെടിയുണ്ടകളും പോലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. റിമാന്‍ഡിലായ വിജയന്‍, ഇപ്പോള്‍ കേസില്‍ ജാമ്യത്തിലാണ്.

കഴിഞ്ഞ മാര്‍ച്ച് പത്താം തീയതിയാണ് വന്‍ ആയുധ ശേഖരുമായി വിജയന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും പത്ത് തോക്കുകള്‍, വെടിയുണ്ടകള്‍, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, തോക്കിന്റെ മോഡലുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.

ബിജെപി നേതാവ് വിജയന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലായിരുന്നു വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. വെല്‍ഡിങ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന.

കൊമ്പിലാക്കല്‍ ബിനേഷ്‌കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ്‌കുമാര്‍ എന്നിവരാണ് വിജയനൊപ്പം പിടിയിലായ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ ആംസ് ആക്ട്, അനധികൃതമായി ആയുധ നിര്‍മ്മാണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നു. കേസില്‍ റിമാന്‍ഡിലായ വിജയന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

കേരളത്തിലുടനീളം പിടിക്കപ്പെട്ട തോക്കുകേസുകള്‍ക്കും സംഘപരിവാര്‍ ആക്രമണങ്ങളില്‍ എല്ലാംതന്നെ പള്ളിക്കത്തോടിനെ ബന്ധിപ്പിക്കുന്ന കണ്ണികളുണ്ട്. തോക്ക് കേസില്‍ അറസ്റ്റിലായ ഇപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ വിജയന് ബിജെപിയിലെ ഉന്നത നേതാക്കളുമായും ബന്ധമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News