ആകാശം ഇടിഞ്ഞുവീണില്ല, ഭൂമി പിളര്‍ന്നില്ല; വ്യാജ മാധ്യമ വാര്‍ത്തകളെ വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍

തുടര്‍ച്ചയായി തനിക്കെതിരെ വരുന്ന മാധ്യമ വാര്‍ത്തകളെ വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍. ശിവശങ്കറിനു പിന്നാലെ മന്ത്രി കെ.ടി ജലീലും കുടുങ്ങുമെന്ന വ്യാജ മാധ്യമവാര്‍ത്തയ്ക്കെതിരെ ഫെയ്സ്ബുക്ക് കുറിപ്പ് വ‍ഴിയാണ് കെടി ജലീല്‍ പ്രതികരിച്ചത്. എന്‍ഫോ‍ഴ്സ് മെന്‍റ് പിടിച്ചെടുത്ത ഗണ്‍മാന്‍റെ ഫോണ്‍ തിരിച്ചു ലഭിച്ചുവെന്നും മന്ത്രി ഫെയിസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നു.

ശിവശങ്കര്‍ അറസ്റ്റിലായതിനു പിന്നാലെ മന്ത്രി കെ.ടി ജലീലിനെതിരെ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു എന്നാണ് മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കുന്നത്. ശിവശങ്കറിനു പിന്നാലെ മന്ത്രി കെ.ടി ജലീലും കുടുങ്ങുമെന്ന തലക്കെട്ടിലാണ് ചില പത്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

സിറിയയിലേക്കു പാകിസ്ഥാനിലേക്കും മന്ത്രി നിഗൂഢമായി ഫോണിലുടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള വ്യക്തമായ മറുപടിയാണ് മന്ത്രി കെ.ടി ജലീല്‍ നല്‍കിയത്. ഇതെല്ലാം വ്യാജ വാര്‍ത്തകളാണെന്ന് തെളിഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്‍റെ ഫോണ്‍ തിരിച്ചു ലഭിച്ചു വെന്നും. താന്‍ ഇവിടെതന്നെ ഉണ്ടെന്നും മാധ്യമങ്ങളെ മന്ത്രി സമൂഹമാധ്യമത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല.
—————————————–
സിറിയയിലേക്കും പാകിസ്ഥാനിലേക്കും …

Posted by Dr KT Jaleel on Friday, 13 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News