‘ലോകമേ ഒന്നിങ്ങ് ശ്രദ്ധിക്ക്’മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിളുമായി മംമ്ത;

മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സംരംഭമായ മ്യൂസിക് സിംഗിള്‍ ‘ലോകമേ ഒന്നിങ്ങ് ശ്രദ്ധിക്ക് മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ ആയതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരുന്നത് . നടന്‍ മമ്മൂട്ടി ‘ലോകമേ ഒന്നിങ്ങ് ശ്രദ്ധിക്ക്” റിലീസ് ചെയ്തു. മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ‘ലോകമേ’ റിലീസ് ചെയ്തത്.

I’m happy to launch the first production content under ‘Mamta Mohandas Productions’ and wishing her team all success and many more projects ahead.
#mamtamohandasproductions #lokame

Posted by Mammootty on Friday, November 13, 2020

ഏകലവ്യന്‍ എന്ന പുതിയ റാപ്പറാണ് ഈ ആൽബത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് . വരികളെഴുതിയതും അവതരിപ്പിച്ചിരിക്കുന്നതും ഏകലവ്യനാണ്.തന്റെ വരികളിലൂടെ വലിയൊരു ആശയവിനിമയമാണ്‌ ഏകലവ്യൻ ഈ ആൽബത്തിലൂടെ കാഴ്ച്ചവെക്കുന്നത്.ലോകമേ എല്ലാരും ഒന്നിക്കുക…തിന്മയെ തകർക്കുക പോരാടുക എന്നിങ്ങനെ ഇന്ത്യ ഒന്നായി വളരട്ടെ എന്ന വലിയ ആശയങ്ങളാണ് വരികളിൽ
ബാനി ചന്ദ് ബാബു ആണ് സംവിധാനം

സംഗീതം വിനീത് കുമാർ മെട്ടയില്‍ .അതിമനോഹരമായ ഫ്രെയിമുകളാണ് ഈ സംഗീത ആൽബത്തിന്റെ മറ്റൊരു ആകർഷണം .അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറ. പ്രസന്ന മാസ്റ്ററാണ് നൃത്താസംവിധാനം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here