കൊവിഡ് കാലത്ത് പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

ഇന്ന് ലോക പ്രമേഹദിനം .
പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.അർബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തിൽ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിൽ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം.പ്രമേഹ ചികിത്സയുടെ വിജയം നിർണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകൾ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്.

കൊവിഡ് കാലത്ത് പ്രമേഹ രോഗികൾ എന്തെല്ലാം ശ്രദ്ധിക്കണം
1.രക്തത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിരീക്ഷിക്കുക
2.പനി,ചുമ,ശ്വാസതടസം എന്നിവ നേരിട്ടാൽ ഉടൻ വൈദ്യ സഹായം തേടുക
3.വെള്ളം ധാരാളമായി കുടിക്കുക
4.കൃത്യമായ ദിനചര്യകൾ പാലിക്കുക
5.കൃത്യമായി വ്യായാമം ചെയ്യുക
6.പോഷകപ്രദമായ ആഹാരം കഴിക്കുക
7.ആവശ്യമുള്ള മരുന്നുകൾ കൈയിൽ കരുതുക
8.ആവശ്യമുള്ള ഫോൺ നമ്പർ എഴുതി സൂക്ഷിക്കുക

കൃത്യമായ കാരണം പ്രമേഹത്തിന് ഇല്ല എങ്കിലും പൊതുവെ പ്രമേഹ സാധ്യതയുള്ളവർ
പാരമ്പര്യം
പൊണ്ണത്തടി
വൈറസ് അണുബാധ
ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ
രക്തക്കുഴലിൽ പ്രശ്നങ്ങൾ
മാനസിക പിരിമുറുക്കം
ചില മരുന്നുകളുടെ ഉപയോഗം.
ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here