മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ സത്താറയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അഞ്ചു മലയാളികള്‍ മരണപ്പെട്ടത്. ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നവി മുംബൈയിലെ വാഷിയില്‍ നിന്നും ഒഴിവുകാലം ചിലവിടാന്‍ ഗോവയിലേക്ക് പോയ പന്ത്രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അപകടത്തില്‍ എട്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സത്താറയിലെ ആശുപത്രിയിലേക്ക് മാറ്റി.

പൂനെ – ബാംഗലൂരു ദേശീയപാതയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ സംശയമെന്ന് സംഭവ സ്ഥലത്തെത്തിയ പൂനെയിലെ സാമൂഹിക പ്രവര്‍ത്തകനായ എം വി പരമേശ്വരന്‍ അറിയിച്ചു .

ദീര്‍ഘ ദൂര യാത്രകളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള ഡ്രൈവിങ് കര്‍ശനമായി ഒഴിവാക്കുവാന്‍ ബോധവത്കരണം അത്യാവശ്യമാണെന്നാണ് തുടര്‍ക്കഥകളാകുന്ന ഇത്തരം അപകടങ്ങളില്‍ ആശങ്ക പങ്കു വച്ച് പരമേശ്വരന്‍ പറഞ്ഞത്. പുണെയിലെയും സാംഗ്ലിയിലേയും മലയാളി സമാജം പ്രവര്‍ത്തകരെത്തിയാണ് അപകടത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്. മൃതദേഹങ്ങള്‍ പോസ്‌റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here