ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി

ദീപാവലി ആശംസകളുമായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ഏവര്‍ക്കും സമ്പല്‍ സമൃദ്ധി ഉണ്ടാവട്ടെയെന്നുമാണ് അബുദാബി കിരീടാവകാശി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീപാവലി ആഘോഷം നടക്കവെയാണ് അബുദാബി കിരീടാവകാശിയുടെ ആശംസ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ചെറിയ രീതിയിലാണ് രാജ്യത്ത് ദീപാവലി ആഘോഷം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News