ദീപാവലി ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ദീപാവലി ആശംസകളുമായി മലയാളത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാല്‍. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ആശംസ അറിയിച്ചത്.

സഞ്ജയ് ദത്തിന്റെ ഫ്‌ലാറ്റിലാണ് മോഹന്‍ലാല്‍ കുടുംബവുമൊത്ത് ദീപാവലി ആഘോഷിച്ചത്. സോഷ്യല്‍മീഡിയയില്‍ ഇരുവരും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. സഞ്ജയ് ദത്തിന്റെ ദുബായിയിലെ ഫ്‌ലാറ്റില്‍ മോഹന്‍ലാല്‍ സന്ദര്‍ശനെത്തിയപ്പോഴാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

തന്റെ സുഹൃത്തായ സമീര്‍ ഹംസയോടൊപ്പമാണ് മോഹന്‍ലാല്‍ സഞ്ജയുടെ വീട്ടിലെത്തിയത്. സഞ്ജയ് ദത്തും മോഹന്‍ലാലും ഏറെ നാളായി സുഹൃത്തുക്കളാണ്. അടുത്തിടെ സഞ്ജയയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി ലാല്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News