മുരളീധരനും സുരേന്ദ്രനും ഏകാധിപത്യ നിലപാട്; അമിത് ഷായ്ക്ക് പരാതി നൽകി കൃഷ്ണദാസ് പക്ഷം

മുരളീധരനും സുരേന്ദ്രനും ഏകാധിപത്യ നിലപാടെന്ന് ചൂണ്ടിക്കാട്ടി അമിത് ഷാക്ക് പരാതി നൽകി കൃഷ്ണദാസ് പക്ഷം. വി മുരളീധരന്റെ സമ്മർദ്ദത്തെ തുടർന്നാണ് കൃഷ്ണദാസിനെ തെലങ്കാനയുടെ ചുമതലയിൽ നിന്ന് മാറ്റിയതെന്നാണ് പരാതി.

മുരളിധരനും കെ സുരേന്ദ്രനും ഏകാധിപത്യനിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ്.

കൃഷ്ണദാസിനെ പരിഗണിച്ചില്ലെങ്കിൽ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കും. ശോഭാ സുരേന്ദ്രന്റെ പിന്തുണയോടെയാണ് കൃഷ്ണദാസ് പക്ഷം പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here