നേതാക്കൾക്കെതിരായ കേസുകൾ ലീഗിന്‍റെ ഉറക്കം കെടുത്തുന്നു: ഐഎൻഎൽ

കോഴിക്കോട്: തദ്ദേശ സഥാപന തെരഞ്ഞെടുപ്പ് ആഗതമായ ഘട്ടത്തിൽ എം.എൽ.എമാരായ കെ.എം ഷാജി, എം.സി ഖമറുദ്ദീൻ തുടങ്ങിയവർക്കെതിരായ കേസുകൾ മുസ്ലിം ലീഗ് നേതാക്കളുടെ ഉറക്കം കെടുത്തുകയാണെന്നും കടുത്ത മാനസിക വിഭ്രാന്തിയാണ് കേസുകൾ രാഷ്ട്രീയേപ്രരിതമാണെന്ന് വിലപിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

പ്രതികാരബുദ്ധിയോട് കൂടിയാണ് സർക്കാർ കേസെടുപ്പിക്കുന്നതെന്ന ജൽപനം കേട്ട് ജനങ്ങൾ ഈറിച്ചിരിക്കുന്നുണ്ടാവണം. ആയിരത്തോളം നിക്ഷേപകരിൽനിന്ന് ഖമറുദ്ദീൻ 150കോടി തട്ടിപ്പ് നടത്തിയതും ഹയർ സെക്കണ്ടറി കോഴ്സ് അനുവദിക്കു്നനതിന് കെ.എം ഷാജി 25ലക്ഷം കൈക്കൂലി വാങ്ങിയതും നിസ്സാര സംഭവമാണെന്ന് വരുത്തിത്തീർക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരോടാണ് ലീഗ് നേതാക്കൾ വെല്ലുവിളി നടത്തുന്നതെന്നോർക്കണം.

കേസ് കണ്ട് പതറുന്ന പാർട്ടിയല്ല എന്ന് വീമ്പ് പറച്ചിൽ നേതാക്കൾ ഓരോരുത്തരായി ജയിലിലേക്ക് പോകുന്നത് കണ്ട് അന്തംവിട്ടം നിൽക്കുന്ന പാർട്ടി അണികളെ പിടിച്ചുനിറുത്താനുള്ള അവസാനശ്രമത്തിെൻറ ഭാഗമാണ്. വോട്ടർമാർ ‘സെലക്ഷൻ ഫെല്ലിങ്’ നടത്തിയ 2006ലെ നിയമസഭ തെരഞ്ഞെടുപ്പിെൻറ ആവർത്തനമായിരിക്കും തദ്ദേശ, അസംബ്ലി തെരഞ്ഞെടുപ്പിൽ ലീഗിനെയും യു.ഡി.എഫിനെയും കാത്തിരിക്കുന്നത്.

ഞങ്ങൾ വെട്ടിപ്പും തട്ടിപ്പും അഴിമതിയും നടത്തും, നിങ്ങൾ കണ്ടില്ലെന്ന് നടിക്കണമെന്ന ധിക്കാരമ നോഭാവമാണ് നേതാക്കളെ കൊണ്ട് ഇമ്മട്ടിൽ വിവരക്കേട് പറയിക്കുന്നതെന്നും ഉപ്പു തിന്നവൻ ആരായാലും വെള്ളം കുടിക്കാതെ രക്ഷപ്പെടാൻ പോകുന്നില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News