കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കും; നവംബര്‍ 16 ലെ ജനകീയ പ്രതിരോധം വന്‍വിജയമാക്കണമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തതിനെതിരെ ഈ മാസം 16 ന് നടക്കുന്ന ജനകീയ പ്രതിരോധം വന്‍വിജയമാക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധമാ ണെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും, ബി.ജെ.പിയും ഒത്തുചേര്‍ന്ന് നിരന്തരം പ്രചരണം അഴിച്ചുവിടുകയാണ്. ഇ.ഡി അടക്കമുള്ള ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിന് കൂട്ടുനില്‍ക്കുകയാണ്. ഇതിനെതിരെ കേരള ജനതയുടെ ശക്തമായ വികാരം ജനകീയ പ്രതിരോധത്തില്‍ പ്രതിഫലിക്കും.

ബൂത്തുകളില്‍ നടക്കുന്ന പ്രതിരോധത്തില്‍ 25 ലക്ഷം പേര്‍ അണിനിരക്കും. വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കള്‍ ജനകീയ പ്രതിരോധത്തില്‍ പങ്കെടുക്കുമെന്ന് എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളായ എ.വിജയരാഘവന്‍, കാനം രാജേന്ദ്രന്‍, മാത്യു ടി തോമസ്, ജോസ്.കെ.മാണി, എം.വി.ശ്രേയാംസ് കുമാര്‍, ടി.പി.പീതാംബരന്‍ മാസ്റ്റര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ഡോ.കെ.സി.ജോസഫ്, കെ.ബി.ഗണേഷ്‌കുമാര്‍, കാസിം ഇരിക്കൂര്‍, സ്‌കറിയ തോമസ് തുടങ്ങിയ നേതാക്കന്മാരും ജനകീയ പ്രതിരോധത്തില്‍ പങ്കെടുക്കുമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel