കൊച്ചിയില്‍ എല്‍ഡിഎഫിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി അഞ്ജലി രാജന്

യുവത്വത്തിന് പ്രാധാന്യം നല്‍കിയാണ് ഇത്തവണ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായ പുതുക്കലവട്ടം ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന അഞ്ജലി രാജന്‍ എറണാകുളം ലോ കോളേജിലെ ഫൈനലിയര്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. മുന്‍പ് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങിയ അഞ്ജലി അന്ന് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

പ്രചരണ രംഗത്ത് ഏറെ മുന്നിലാണ് അഞ്ജലി. സോഷ്യല്‍ മീഡിയവഴി നല്ലപ്രചരണം നടക്കുന്നതായും അഞ്ജലി പറയുന്നു. എല്‍ഡിഎഫിന് ഏറെ ജനപിന്തുണയുള്ള ഡിവിഷനാണ് പുതുക്കലവട്ടം. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും അഞ്ജലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here