‘കാരന്താട്ടെ കാറ്റുപറഞ്ഞു തോല്‍ക്കില്ല’; ധീരധനരാജിന്‍റെ ഓര്‍മകള്‍ കരുത്താക്കി സജിനി മത്സരരംഗത്ത്

ജീവിത സഖാവിന്റെ ഓർമ്മകൾ കരുത്താക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് രക്തസാക്ഷി ധനരാജിന്റെ ഭാര്യ എൻ വി സജിനി.

ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയ സി പി ഐ എം പ്രവർത്തകൻ ധനരാജിന്റെ ഭാര്യ സജിനി രാമന്തളി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്.

കുന്നരുവിന്റെ മകളാണ് സജിനി. വോട്ടു തേടിയുള്ള യാത്രയിൽ ഔപചാരികതയുടെ നാട്യങ്ങളില്ല. കണ്ണുകളും ഹൃദയങ്ങളും തമ്മിലാണ് സംഭാഷണം. ജീവിത സഖാവിന്റെ ഓർമ്മകളും നാടിന്റെ സ്നേഹവും കരുത്താക്കി സജിനി വോട്ട് അഭ്യർതികയാണ്.

കുന്നരുവിന്‍റെ പ്രിയ പുത്രനായിരുന്നു ധനരാജ്. നാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും വിളിപ്പുറത്തുണ്ടായിരുന്ന പൊതു പ്രവർത്തകൻ. 2016 ജൂലൈ 11 എന്ന ആ കറുത്ത ദിനം കുന്നരു മറന്നിട്ടില്ല.

കമ്മ്യൂണിസ്റ്റ്കാരൻ എന്ന ഒറ്റക്കാരണം കൊണ്ട് ആർ എസ് എസ് ഭീകരർ ധനരാജിനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ ദിവസം. സജിനിയുടെ കൺ മുന്നിലായിരുന്നു ധനരാജ് പിടഞ്ഞു വീണത്.

ധനരാജ് ഉയർത്തിപ്പിടിച്ച ആശയങ്ങൾ മുറുകെ പിടിച്ച് സജിനി ജീവിത സമരം തുടർന്നു.പാർട്ടിയായിരുന്നു പിന്നീടുള്ള തണൽ.ആ പാർട്ടിയാണ് ഇപ്പോൾ പുതിയ ചുമതല ഏല്പിച്ചിരിക്കുന്നത്.

രാമന്തളി പഞ്ചായത്തിലെ ആറാം വാർഡിൽ എൽ ഡി എഫ് സ്ഥാനർത്തിയയായാണ് സജിനി മത്സരിക്കുന്നത്. ധീര രക്തസാക്ഷിയായ ധനരാജിന്റെ ഭാര്യ സജിനിയെ ഇപ്പോൾ തന്നെ നാട്ടുകാർ മനസ്സുകൊണ്ട് ജന പ്രതിനിധിയായി തിരഞ്ഞെടുത്ത് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News