KairaliNewsExclusive കെഎം ഷാജിയുടെയും എംകെ മുനീറിന്‍റെയും വിവാദ ഭൂമി ഇടപാട്; കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; കെ.എം ഷാജിയുടെയും എം.കെ. മുനീറിന്റെയും
വിവാദ ഭൂമി ഇടപാടിന്‍റെ കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തുവിടുന്നു. ഷാജിയും മുനീറും വഞ്ചിച്ചതായി പാറോപ്പടി പള്ളി മുൻ വികാരിയുടെ കത്ത്.

ഫാദർ ജോസ് മണിമലത്തറപ്പിൽ ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കാണ് കത്തയച്ചത്. 2012 ഡിസംബറിലയച്ച കത്തിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

പള്ളി സെമിത്തേരി സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു ഭാഗമാണ് ഷാജിയും മുനീറും വാങ്ങിയത്. സെമിത്തേരി ഉണ്ടാക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇരുവരും ഭൂമി വാങ്ങിയത്

എന്നാൽ ഭൂമി വാങ്ങിയതിന് ശേഷം ഇരുവരും പ്രദേശവാസികളെ ഇളക്കി വിട്ട് സെമിത്തേരിക്കെതിരെ സമരം ചെയ്യിച്ചുവെന്നും പരാതിയുണ്ട്

സെമിത്തേരി സ്ഥാപിക്കാൻ ലീഗ് നേതൃത്വം സഹായിക്കണമെന്നും വികാരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വികാരിയുടെ ആവശ്യം ലീഗ് നേതൃത്വം മുഖവിലക്കെടുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News