മോഹന്‍ലാലിന് ദുബായ് ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട്; കാത്തിരുന്നത് അപ്രതീക്ഷിത അതിഥി

മോഹന്‍ലാല്‍ ദുബായ് ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട് സ്വന്തമാക്കി. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ ഗൃഹപ്രവേശനത്തിനായി ദുബായിലെത്തിയത്. ബുര്‍ജ് ഖലീഫയ്ക്ക് സമീപത്ത് സുചിത്രയ്ക്കും സുഹൃത്ത് സമീര്‍ ഹംസയ്ക്കുമൊപ്പമുള്ള ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തന്റെ പുതിയ വീട്ടില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയുമെത്തി. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാലം മുതല്‍ക്കുള്ള സുഹൃത്തുമായ അശോക് കുമാര്‍ ആയിരുന്നു ആ അതിഥി. പുതിയ വീട്ടിലെ ആദ്യ അതിഥിയായിയിരുന്നു അശോക് കുമാറെന്ന് ഭാര്യ ബീന ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ദൃശ്യം-2. ദുബായിലെ അവധി ആഘോഷത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയുടെ സെറ്റിലാണ് ലാല്‍ എത്തുന്നതെന്നാണ് വിവരം. ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം.

Surprise Guest for Lalu and Suchi !

Director Ashok Kumar , the first director of Mohan Lal Film – Thiranottam and…

Posted by Beena Ashok on Saturday, 14 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News