ബംഗാളി സിനിമയുടെ മുഖം, നിലപാടുകള്‍കൊണ്ടും ശ്രദ്ധേയമായ ജീവിതം; സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ഒക്ടോബർ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. വൈകാതെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കുറെയേറെ മണിക്കൂറുകളായി അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ബംഗാളി സിനിമാ മേഖലയിലെ അസാമാന്യ അഭിനയ പാഠവമുള്ള വ്യക്തിയാണ് സൗമിത്ര ചാറ്റര്‍ജി.

ഇന്ത്യന്‍ സിനിമയിലെ വേറിട്ട അഭിനയ ജീവിതം അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു സൗമിത്ര ചാറ്റര്‍ജി. സമാന്തര സിനിമകള്‍ പരിഗണിക്കുന്നില്ലെന്ന് കാണിച്ച് പല അവാര്‍ഡുകളും തിരസ്കരിച്ച വ്യക്തിയാണ് ഇദ്ദേഹം. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും, ഐറിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് സര്‍ക്കാറുകളുടെ ഉള്‍പ്പെടെ പരമോന്നത ബഹുമതി ഉള്‍പ്പെടെ നേടിയ വ്യക്തിയാണ് സൗമിത്ര ചാറ്റര്‍ജി.

സൗമിത്ര ചാറ്റർജി ആദ്യമായി അഭിനയിച്ചത് 1959 ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലാണ്.[2] സത്യജിത് റേയുടെ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച സൗമിത്ര ബംഗാളിലെ മറ്റ് പ്രശസ്ത സംവിധായകരായ മൃണാൾ സെൻ, തപൻ സിൻഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here