മൈതാനത്തുനിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; ജംഷീന മലപ്പുറം നഗരസഭയില്‍ സ്ഥാനാര്‍ത്ഥി

വിജയം മാത്രം ലക്ഷ്യമിട്ടാണ് വനിതാ ഫുട്ബോള്‍ താരം ജംഷീന മലപ്പുറം നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. മലപ്പുറം നഗരസഭ 13 -ാം വാര്‍ഡ് കാളമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കേരള വനിത ഫുട്ബോള്‍ ടീം താരം ജംഷീന ഉരുണിയന്‍പറമ്പില്‍. പ്രതിരോധ താരമായ ജംഷീന തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇറങ്ങുന്നത് ഇതാദ്യമായാണ്.

ഫുട്‌ബോളിനോടുള്ള കമ്പം കയറിയത് ഉപ്പ പി. സിദ്ദിഖിൽ നിന്നാണെന്ന് ജംഷീന പറയുന്നു.  2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ജംഷീന സംസ്ഥാനത്തിന് വേണ്ടി ബൂട്ടണിഞ്ഞു. അണ്ടർ-17, 19, സീനിയർ വിഭാഗത്തിൽ ബൂട്ടണിഞ്ഞ ജംഷീന 2016 – ല്‍ കേരള ഫുട്ബോള്‍ അസോസിയേഷന്റെ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ വനിതാ താരം ടോബിന്‍ ഹീത്താണ് ഇഷ്ടതാരം. തിരുവല്ല മാര്‍ത്തോമ കോളേജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

ഭർത്തൃപിതാവ് മജീദ് ഉരുണിയൻപറമ്പിൽ കൗൺസിലറായ വാർഡ് വനിതാ സംവരണമായതോടെയാണ് ജംഷീനയ്ക്ക് നറുക്ക് വീണത്.

വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി സിദ്ദിഖ് – ജമീല ദമ്പതികളുടെ മകളായ ജംഷീന രണ്ട് വര്‍ഷംമുമ്പാണ് വിവാഹംകഴിച്ച് മലപ്പുറത്ത് എത്തിയത്. സ്വകാര്യകമ്പനിയില്‍ അക്കൗണ്ടന്റായ ഷെമീന്‍ സാദ് ആണ് ഭര്‍ത്താവ്. ഭര്‍തൃപിതാവ് മജീദ് ഉരുണിയന്‍പറമ്പില്‍ മുന്‍ നഗരസഭാ അംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News