പാലക്കാട് ബിജെപിയില്‍ ഭിന്നത രൂക്ഷം; പരസ്യ പ്രതികരണവുമായി ദേശീയ കൗണ്‍സില്‍ അംഗം

പാലക്കാട് ബിജെപിയില്‍ ഭിന്നത രൂക്ഷമാവുന്നു. പരസ്യ പ്രതികരണവുമായി ബിജെപി ദേശീയ കൗണ്‍സില്‍ അംഗം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി വ്യക്തമാക്കി പരസ്യ പ്രതികരണവുമായി എസ് ആര്‍ ബാലസുബ്രഹ്മണ്യം രംഗത്തുവന്നു.

നേതൃത്വത്തില്‍ നിന്ന് താന്‍ അവഗണന നേരിട്ടുവെന്നും ഇത് കടുത്ത മനോവിഷമമുണ്ടാക്കിയെന്നും ബാലസുബ്രഹ്മണ്യം കൈരളി ന്യൂസിനോട് പറഞ്ഞു. പാലക്കാട് നഗരസഭയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച വാര്‍ഡില്‍ നിന്ന് മാറ്റി മറ്റൊരു വാര്‍ഡാണ് നേതൃത്വം തനിക്ക് നല്‍കിയത്.

മുതിര്‍ന്ന നേതാവെന്ന നിലയില്‍ അര്‍ഹിക്കുന്ന പരിഗണന തനിക്ക് ലഭിച്ചില്ല. പ്രതിഷേധത്തെ തുടര്‍ന്ന് എസ് ആര്‍ ബാലസുബ്രഹ്മണ്യം മത്സര രംഗത്ത് നിന്ന് പിന്‍മാറി. പകരം ബിജെപി ജില്ലാ പ്രസിഡന്‍റ് കൃഷ്ണദാസ് മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News