അര്‍ണബിന് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്ത്.

‘ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പട്ടിക’ എന്ന പേരില്‍ ദ വയര്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു അര്‍ണബിന്
ജാമ്യം കൊടുത്ത സുപ്രീംകോടതിയെ പ്രശാന്ത് ഭൂഷണ് വിമര്ശിച്ചത്.

‘അര്‍ണബിന് ജാമ്യം നല്‍കാന്‍ ചുറുചുറുക്ക് കാണിച്ച സുപ്രീംകോടതിക്ക് മുന്നില്‍, ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകളുടെയും വിദ്യാര്‍ത്ഥികളുടെയും എഴുത്തുകാരുടെയും ലിസ്റ്റ് ഇതാ, സാധാരണ രീതിയില്‍ വിചാരണ നടക്കുന്നതിനും, മനുഷ്യാവകാശ ലംഘനങ്ങള്‍ സംരക്ഷിക്കുന്നതിനും, അല്ലെങ്കില്‍ രണ്ടിനും കൂടിയാണ് ഇവര്‍ ബുദ്ധിമുട്ടുന്നത്’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെ, വരവരറാവു, ഗൗതം നവ്ലാഖ് തുടങ്ങിയവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥി നേതാക്കളും മുന്‍ വിദ്യാര്‍ത്ഥികളും എന്നിങ്ങനെ സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് വയര്‍ ലേഖനത്തില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News