തീയറ്ററില്‍ കാണാന്‍ ആഗ്രഹിച്ച സിനിമ; ‘സൂരരൈ പോട്ര്’ മികച്ച ചിത്രമെന്ന് ഷൈന്‍ നിഗം

‘സൂരരൈ പോട്ര്’ മികച്ച ചിത്രമെന്ന് ഷൈന്‍ നിഗം. മാരന്‍ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കാന്‍ മറ്റൊരാളെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. സൂര്യ സര്‍, നിങ്ങളത് വളരെ അനായാസമായി ചെയ്തു, അപര്‍ണ ബാലമുരളിയുടെയും കഥാപാത്രത്തെ കണ്ട് അഭിമാനം തോന്നി. സിനിമ കണ്ട ശേഷം തീയറ്ററില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ഷൈന്‍ നിഗത്തിന്റെ ഫേസ്ബുക് കുറിപ്പ്:

സൂരരൈ പോട്ര്.

ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നത്. ഇതിലെ എല്ലാം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. മാരന്‍ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കാന്‍ മറ്റൊരാളെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. സൂര്യ സര്‍, നിങ്ങളത് വളരെ അനായാസമായി ചെയ്തു, അപര്‍ണ ബാലമുരളിയുടെയും കഥാപാത്രത്തെ കണ്ട് അഭിമാനം തോന്നി. ഉര്‍വ്വശി മാമിനേയും പ്രത്യേകം എടുത്തുപറയട്ടെ, അനുഗ്രഹം ലഭിച്ച വ്യക്തിയാണ് നിങ്ങള്‍. എല്ലാറ്റിനുമുപരിയായി സുധ കൊങ്കാര മാം, ഇത് നിങ്ങളുടെ മാസ്റ്റര്‍ പീസാണ്. പടം കണ്ടുകഴിഞ്ഞപ്പോള്‍ തീയറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘സൂരറൈ പോട്രി’ന് സോഷ്യല്‍ മീഡിയയിലും മികച്ച പ്രതികരണമാണ്. ഇത് സൂര്യയുടെ തിരിച്ചുവരവെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ അപര്‍ണ ബാലമുരളിയുടേയും ഉര്‍വ്വശിയുടേയും പ്രകടനവും ഒരേ സമയം പ്രശംസ നേടുന്നുണ്ട്. ‘സൂരറൈ പോട്ര്’ ഒരു പുതിയ അനുഭവമാണെന്നും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഹൃദയം തൊടുന്നതാണെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. തിയറ്റര്‍ റിലീസ് നഷ്ടപ്പെട്ടതിലെ നിരാശയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. 2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. ജാക്കി ഷറോഫ്, മോഹന്‍ ബാബു, കരുണാസ്, പരേഷ് റാവല്‍, ഉര്‍വ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കള്‍. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറ. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. 2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News