ചാക്കോച്ചന്റെ വികൃതിക്കാരായ ബോബനും മോളിയും

തന്റെ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.ചാക്കോച്ചന്റെ പിതാവും മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്ന ബോബൻ കുഞ്ചാക്കോയും അദ്ദേഹത്തിന്റെ ഭാര്യ മോളിയും വിവാഹവേഷത്തിൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ “അപ്പനും അമ്മയും.. ബോബനും മോളിയും.. 45 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം,” എന്ന കുറിപ്പോടെ പങ്കു വെച്ചിരിക്കുന്നത്.

…….😍Appanum Ammayum😍…..
Bobanum Molyum
This day,45 years back🤩🤩🤩

Posted by Kunchacko Boban on Saturday, November 14, 2020

പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സൽ ഫിലിംസ്, എഴുപതുകളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസ് ഫാക്ടറി എന്നിങ്ങനെ ചലച്ചിത്ര വ്യവസായ രംഗത്ത് ഏറെ സജീവമായിരുന്ന അച്ഛനാണ് തന്റെ വഴികാട്ടി എന്ന് ചാക്കോച്ചൻ ജെ ബി ജങ്ഷനിൽ അതിഥിയായി പങ്കെടുത്തപ്പോൾ പറഞ്ഞിരുന്നു.


ഇടയ്ക്കിടെ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമകൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

“ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവർ ധീരമായി നേരിട്ടു. ഏറ്റവും ഭീകരമായ അവസ്ഥയിലും ഉറച്ച് നിന്നു. ഏറ്റവും ശ്രമകരമായ സാഹചര്യങ്ങളിലും തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയർത്തിപ്പിടിച്ചു. ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ അവർ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാർക്കും അറിയില്ല”എന്നാണ് അമ്മയെക്കുറിച്ച് ചാക്കോച്ചൻ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News