കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുക; എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം നാളെ

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ നാളെ. വൈകുന്നേരം 5 മുതല്‍ 6 വരെ വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.

വിവിധ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുമാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ജനകീയകൂട്ടായ്മ സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 5 മുതല്‍ 6വരെ പഞ്ചായത്തില്‍ വാര്‍ഡ് അടിസ്ഥാനത്തിലും കോര്‍പറേഷനില്‍ ബൂത്ത് തലത്തിലുമായിരിക്കും പരിപാടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുപത്തി അയ്യായിരം കേന്ദ്രങ്ങളിര്‍ ജനകീയ കൂട്ടായ്മ നടക്കും.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ പങ്കെടുക്കും. മറ്റ് സംസ്ഥാന ജില്ലാ നേതാക്കള്‍ വിവിധകേന്ദ്രങ്ങളില്‍ പങ്കെടുക്കും. കേന്ദ്ര ഏജന്‍സികളുടെ മാന്യമായ അന്വഷണത്തെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ നോക്കിയിരിക്കാനാകില്ലെന്നും എല്‍ ഡി എഫ് നേതാക്കള്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനെതിരെ എല്‍ ഡി എഫ് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ ഒരു താക്കീതുകൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here