കിഫ്ബി ഓഡിറ്റ്; ആദ്യം എതിര്‍ത്തത് യുഡിഎഫ് സര്‍ക്കാര്‍; കത്ത് പുറത്തു വിട്ട് മന്ത്രി തോമസ് ഐസക്

കിഫ്ബിയില്‍ സി എ ജി ഓഡിറ്റ് നടത്തുന്നതിനോടുള്ള എതിര്‍പ്പ് അറിയിച്ചുകൊണ്ട് 2006ല്‍ യുഡിഎഫ് സര്‍ക്കാര്‍ അക്കൗണ്ടന്‍റ് ജനറലിന് അയച്ച കത്ത് പുറത്ത്. മന്ത്രി തോമസ് ഐസക്കാണ് കത്ത് പുറത്തുവിട്ടത്. 2002ലും 2003ലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയിലൂടെ വായ്പ എടുത്തിട്ടുണ്ടെന്നും മന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

കിഫ്ബിക്കെതിരെ ബി ജെ പിയും കോണ്‍ഗ്രസ്സും നടത്തുന്ന ഒളിച്ചുകളി കയ്യോടെ പിടിക്കപ്പെട്ടതിന്‍റെ ജാള്യത മറയ്ക്കാന്‍ പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്ബിയുടെ ഓഡിറ്ററായി സി ആന്‍റ് എജിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ 2006 ജനുവരി 7ന് കിഫ്ബിക്കയച്ച കത്താണിത്. എന്നാല്‍ കിഫ്ബിക്ക് സ്വന്തമായി ഓഡിറ്റിംഗ് സംവിധാനമുണ്ടെന്നും സി ആന്‍റ് എ ജിയുടെ ഓഡിറ്റിംഗ് ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു.

2006 മാര്‍ച്ച് 24ന് അക്കൗണ്ടന്‍റ് ജനറലിന് സര്‍ക്കാര്‍ നല്‍കിയ മറുപടിക്കത്ത് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടു. കിഫ്ബിയില്‍ സി എജി ഓഡിറ്റ് നടത്തുന്നതിനെ യു ഡി എഫ് സര്‍ക്കാരാണ് ആദ്യം എതിര്‍ത്തതെന്ന് ഈ രേഖയില്‍ നിന്ന് വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.

2002ലും 2003ലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയിലൂടെ വായ്പ എടുത്തിട്ടുണ്ടെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരെ ബി ജെ പിയും കോണ്‍ഗ്രസ്സും നടത്തുന്ന ഒളിച്ചുകളി കയ്യോടെ പിടിക്കപ്പെട്ടതിന്‍റെ ജാള്യത മറയ്ക്കാന്‍ പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്ന് ഉരുളുകയാണ്.

കിഫ്ബിയില്‍ സി എജി ഓഡിറ്റ് തടയാന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷനേതാവ് കള്ളം പ്രചരിപ്പിക്കുകയാണ്. സി എ ജി കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്‍റെ പേരില്‍ തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു.

കരടുറിപ്പോര്‍ട്ടിന്‍റെ മറവില്‍ സി എ ജി അസംബന്ധം പറഞ്ഞാല്‍ അത് ജനങ്ങള്‍ക്കു മുമ്പില്‍ ഇനിയും തുറന്നുകാട്ടും. സി എ ജിക്ക് മറുപടി നല്‍കും. ഇതിനായി ധനകാര്യവകുപ്പ് 100 പേജുള്ള മറുപടി തയ്യാറക്കിവരികയാണെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News