
കുട്ടികൾക്കിഷ്ട്ടപ്പെടുന്ന ശർക്കര തേങ്ങ ലഡ്ഡു ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.മൂന്നു ചേരുവകൾ കൊണ്ടൊരു ലഡ്ഡു. ശർക്കര തേങ്ങ ലഡ്ഡു എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ആവശ്യമുള്ളത്
1)തേങ്ങ
2)ശർക്കര
3)ഏലക്ക പൊടി
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് തേങ്ങ ചെരകിയതും ഒരു കപ്പ് ശർക്കര പൊടിച്ചതും ആ പാനിലേക്ക് ഇട്ട ശേഷം അത് ഒരു പത്തു മിനിറ്റ് അടച്ചു വെച്ച് ചെറു തീയിൽ ചൂടാക്കു.
10 മിനിറ്റിനു ശേഷം അര സ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
വേറെ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കുക.
ചൂടാറിയതിനു ശേഷം ചെറു ഉരുളകളാക്കി ഉരുട്ടിയെടുക്കുക.
നമ്മുടെ സ്വാദിഷ്ടമായ ശർക്കര തേങ്ങ ലഡ്ഡു തയ്യാർ.
Ravisanker pattambi

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here