കിഫ്ബി വ‍ഴി അംഗീകാരം നൽകിയത് 56,393 കോടി രൂപയുടെ പദ്ധതികൾക്ക്

വിവാദങ്ങൾ സൃഷ്ടിച്ച് വികസന പദ്ധതികൾ ഇല്ലാതാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുമ്പോൾ, കിഫ്ബി വ‍ഴി 56,393 കോടി രൂപയുടെ 816 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 433 പദ്ധതികളുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി.17,854 കോടി രൂപ അടങ്കലുള്ള 405 പദ്ധതികൾ തുടങ്ങുകയോ, പൂർത്തിയാക്കുകയോ ചെയ്തു ക‍ഴിഞ്ഞു.

കേരളത്തിന്റെ പ്രധാന പദ്ധതിയായ ഹൈടെക് ക്ലാസ് റൂം പദ്ധതി 45,000 ക്ലാസ്റൂമുകളില്‍ പൂര്‍ത്തിയാക്കിയതും, സർക്കാർ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചതും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്.ഇതിനായി 2078 കോടി രൂപയുടെ അനുമതിയാണ് നൽകിയത്. പൊതുമാരാമത്ത് വകുപ്പിൽ 377 പദ്ധതികൾക്ക് 21,326 കോടി രൂപയുടെ അംഗീകാരവും നൽകി.

റോഡുകൾ,പാലങ്ങൾ,അടിപ്പാതകൾ,മലയോര ഹൈവേ,ഒാവർ ബ്രിഡ്ജുകൾ,ദേശീയപാത സ്ഥലമെടുപ്പ് തുടങ്ങിയ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.പ്രധാന നിക്ഷേപം നടത്തിയിരിക്കുന്ന മറ്റൊരു മേഖല വിവരസാങ്കേതിക രംഗത്താണ്.

3 പദ്ധതികളിലായി 1412 കോടി രൂപയുടെ അംഗീകാരമാണ് നൽകിയത്.ഇതിൽ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതിയും ഉൾപ്പെടുന്നു.ആരോഗ്യ രംഗത്ത് 2032 കോടി രൂപയുടെ 39 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.ഇതിൽ 1958 കോടിയുടെ 23 പദ്ധതികൾ തുടങ്ങുകയും ചെയ്തു.

വൈദ്യുതി രംഗത്ത് 15 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.ഇതിൽ 2221 കോടിയുടെ 13 പദ്ധതികൾ തുടങ്ങിക്ക‍ഴിഞ്ഞു.എല്ലാവർക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ 85 പദ്ധതികൾക്കായി 5177 കോടി രൂപക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.ഇതിൽ 54 പദ്ധതികൾ തുടങ്ങിക്ക‍ഴിഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് 886 കോടിയുടേയും,ഗതാഗത രംഗത്ത് 556 കോടിയുടേയും,വനം വകുപ്പിൽ 451 കോടിയുടേയും, ദേവസ്വം വകുപ്പിൽ 143 കോടിയുടേയും,സാംസ്കാരിക രംഗത്ത് 356 കോടിയുടേയും പദ്ധതികൾക്കാണ് കിഫ്ബി വ‍ഴി അംഗീകാരം നൽകിയിരിക്കുന്നത്.ഉൾനാടൻ ജലഗതാഗത മേഖലക്കായി 566 കോടിയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിപ്പോൾ മത്സ്യമേഖലയിൽ 387 കോടിയുടെ 16 പദ്ധതികൾക്കു തുടക്കമിട്ടു ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News