ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങി നടൻ ഇന്ദ്രജിത്തിന്‍റെ ഭാര്യയും നടിയുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി-ഇംഗ്ലിഷ് സിനിമയായ ‘കോബാൾട്ട് ബ്ലൂ’വിലൂടെ യാണ് പൂര്‍ണിമ ബോളിവുഡിൽ അരങ്ങേറുന്നത്.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സച്ചിൻ എഴുതിയ 2006ല്‍ മറാത്തി ഭാഷയിൽ പുറത്തിറങ്ങിയ നോവലിനെ അധികരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ‘കോബാൾട്ട് ബ്ലൂ’ എന്ന നോവലിനെ ആധാരമാക്കിയൊരുങ്ങുന്ന ചിത്രത്തില് പ്രതീക് ബബ്ബര്‍ ആണ് നായകനാകുന്നത്.
നീലയ്, അഞ്ജലി ശിവരാമന്‍, ഗീതാഞ്ജലി കുല്‍ക്കര്‍ണി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു വീട്ടിൽ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് കോബാൾട്ട് ബ്ലൂ എന്ന നോവല്‍ പറയുന്നത്.ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന ഒരു യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നെറ്റ്ഫ്‌ളിക്‌സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ കൊച്ചിയിലെ സെറ്റിൽ നടന്ന ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ണിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
വിവാഹ ശേഷം അഭിനയ ജീവിതത്തിന് ഒരു ഇടവേളയെടുത്ത പൂര്ണിമ ആഷിക് അബു സംവിധാനം ചെയ്ത വെെറസിലൂടെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. നിവിന്‍ പോളി നായകനാകുന്ന തുറമുഖം എന്ന സിനിമയിലും പൂര്‍ണിമ ഇപ്പോൾ അഭിനയിക്കുന്നുണ്ട്.
സംരഭകയായി മാറിയ പൂര്ണ്ണിമ പ്രാണ എന്ന വസ്ത്ര ബൊട്ടിക് നടത്തി വരികയാണ്. അടുത്തിടെയാണ് തായ്ഷ് എന്ന സിനിമയിൽ പാടിക്കൊണ്ട് മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് ബോളിവുഡിൽ അരങ്ങേറിയത്.

Get real time update about this post categories directly on your device, subscribe now.